"Welcome to Prabhath Books, Since 1952"
What are you looking for?

വിശുദ്ധ ' ഖുർആൻ - വാല്യം 1

4 reviews

വിവർത്തനം എൻജിനീയർ കെ.കെ. അബ്ദുൽ അസീസ്

പരിശുദ്ധ ഖുർആൻ മനുഷ്യകുലത്തിനും പ്രകൃതിക്കും വേണ്ടിയുള്ള ജീവിതത്തിന്റെ എല്ലാ തുറകളെയും ബാധിക്കുന്ന സമഗ്രവും സമ്പു ഷ്ടവും യുക്തിയുക്തവും കാലാനുസരണവുമായ സമ്പൂർണ്ണ നിയമാ വലികൾ ഉൾക്കൊള്ളുന്ന ഒരു മഹത് ദൈവീക ഗ്രന്ഥമാണ്. ഇതിലെ ഉളളടക്കം മനസ്സിലാക്കുമ്പോൾ തീർച്ചയായും ആരും അതിശയിച്ചു പോകും, അതിന്റെ കുറ്റമറ്റ രീതിയിലും സമഗ്രതയിലും, അറബിഭാഷ യിൽ അറബികൾക്കിടയിൽ ഒരു പ്രവാചകനിൽ കൂടി അവതരിച്ച ഈ മഹത്ഗ്രന്ഥം മനസ്സിലാക്കാൻ അറബി വശമില്ലാത്തവർക്ക് കഴിയുന്നില്ല. ആരെങ്കിലും പറഞ്ഞു കേൾക്കുന്ന വിവർത്തനങ്ങളും വികൽപങ്ങളു മാണ് അത്തരക്കാരുടെ ആധാരം. അതിനാൽ ഖുർആനികമല്ലാത്ത പല ദുരാചാരങ്ങളും അത്തരം സമൂഹത്തിൽ കടന്നുകൂടുന്നുണ്ട്. അവ ഇസ്ലാമിനെവികലപ്പെടുത്തുന്നു. അറബിഭാഷ വശം ഇല്ലാത്ത ഏവർക്കും ഖുർആൻ ശരിക്കും പാരായണം ചെയ്യാനും അർത്ഥം അറിയാനും സാധിക്കണം. അതിൻ പ്രകാരം 15 കൊല്ലങ്ങളായി നടത്തിയ പരിശ്രമ ത്തിന്റെ ഫലമായി പ:ഖുർആൻ പൂർണ്ണമായും മലയാള ഭാഷയിലേക്ക് മൊഴി മാറ്റം ചെയ്ത പ്രസിദ്ധീകരിക്കുന്നു.

810 900-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support